മലയാളം (ഇന്ത്യ)
1989
2015
2019
2020
2021
2022
2023
5,392 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 21/1/2023
പ്രിയ മക്കളേ, ഞാൻ നിങ്ങളുടെ ദുഃഖിതയായ അമ്മയാണ്, നിങ്ങൾക്ക് സംഭവിക്കുന്ന കാര്യങ്ങളാൽ ഞാൻ സാഹിക്കുകയാണ്. വാതിലുകൾ തുറക്കപ്പെടും, ശത്രുക്കൾ മുന്നേറും. സത്യമാണ് നിങ്ങളുടെ പ്രതിരോധ ആയുധം. നിങ്ങളിലെ ഏറ്റവും മികച്ചത് നൽകുക, നിങ്ങൾ വിജയികളാകും. കുരിശില്ലാതെ വിജയമില്ല. ധൈര്യമായിരിക്കുക! നിങ്ങൾ തനിച്ചല്ല. ഞാൻ നിങ്ങളുടെ അമ്മയാണ്, നിങ്ങൾ എന്നെ കാണുന്നില്ലെങ്കിലും ഞാൻ നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങൾ ലോകത്തിൽ നിന്ന് പിന്തിരിഞ്ഞ് നിങ്ങൾ അദ്വിതീയമായി സൃഷ്ടിക്കപ്പെട്ട സ്വർഗത്തിനായി ജീവിക്കുക. നിങ്ങളുടെ പ്രവൃത്തികളിൽ സത്യസന്ധത പുലർത്തുക. ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. പ്രയാസകരമായ സമയങ്ങൾ വരും, സത്യത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവർ മാത്രമേ വിശ്വാസത്തിൽ ഉറച്ചുനിൽക്കൂ. മുന്നോട്ട് നീങ്ങുക! നിങ്ങൾക്ക് വേണ്ടി ഞാൻ എന്റെ ഈശോയോട് പ്രാർത്ഥിക്കാം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.
5,391 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 19/1/2023
പ്രിയ മക്കളേ, ഞാൻ നിങ്ങളുടെ അമ്മയാണ്, നിങ്ങളെ എന്റെ പുത്രനായ യേശുവിലേക്ക് കൊണ്ടുപോകാൻ ഞാൻ സ്വർഗ്ഗത്തിൽ നിന്നും വന്നിരിക്കുന്നു. നിങ്ങൾ പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമേ നിങ്ങൾക്കിടയിലെ എന്റെ സാന്നിധ്യം മനസ്സിലാക്കാൻ കഴിയൂ. നിങ്ങളെ കർത്താവ് സ്നേഹിക്കുന്നു, അവൻ നിങ്ങളിൽ നിന്ന് വളരെയധികം പ്രതീക്ഷിക്കുന്നു. തെറ്റായ ഉപദേശങ്ങളുടെ ചെളിക്കുണ്ടുകൾ നിങ്ങളെ മലിനമാക്കാൻ അനുവദിക്കരുത്. നിങ്ങൾ കർത്താവിന്റേതാണ്, അവനെ മാത്രം അനുഗമിക്കുകയും സേവിക്കുകയും വേണം. ചില സ്ഥലങ്ങളിൽ മാത്രം സത്യം നിലനിൽക്കുന്ന ഒരു ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. വലിയ ആത്മീയ അന്ധത പടരുകയും അനേകരെ ബാധിക്കുകയും ചെയ്യും. നിങ്ങൾ ദൈവത്തിന്റെ വെളിച്ചം അന്വേഷിക്കുവിൻ. എന്റെ യേശുവിന്റെ സഭയോട് വിശ്വസ്തത പുലർത്തുക, അപ്പോൾ നിങ്ങൾ പിതാവിന്റെ അനുഗ്രഹീതരായി പ്രഖ്യാപിക്കപ്പെടും. ഭയമില്ലാതെ മുന്നോട്ട് നീങ്ങുക! പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.
5,390 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 17/1/2023
പ്രിയ മക്കളേ, ധൈര്യമായിരിക്കുക! ദൈവത്തിന്റെ ഭവനത്തിൽ ക്രമക്കേടുകൾ സംഭവിക്കുന്ന ഭാവിയിലേക്കാണ് നിങ്ങൾ നടക്കുന്നത്. നിങ്ങൾക്ക് വരാൻ പോകുന്ന കാര്യങ്ങളാൽ ഞാൻ സഹിക്കുന്നു. താക്കോൽ കൈയിൽ നിന്ന് കൈകളിലേക്ക്, വിശ്വാസികളുടെ വേദന വളരെ വലുതായിരിക്കും. നിങ്ങളുടെ വിശ്വാസത്തിന്റെ ജ്വാല ജ്വലിപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾ മറക്കരുത്: മുന്തിരിത്തോട്ടത്തിന്റെ ഉടമ തന്റെ മുന്തിരിത്തോട്ടത്തെ പരിപാലിക്കുന്നു, അവന്റെ ആളുകൾ ഉപേക്ഷിക്കപ്പെടുകയില്ല. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. നിങ്ങൾ പ്രാർത്ഥിക്കുക. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ ഇന്ന് നിങ്ങൾക്ക് കൈമാറുന്ന സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളെ ഇവിടെ ഒന്നിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവദിക്കുന്നു. ആമേൻ. നിങ്ങൾ സമാധാനത്തോടെ ഇരിക്കുവിൻ.
Torne-se Sócio Contribuinte
Clique aqui